HEALTH
കോവി ഡ് രോഗി മരിച്ചത് ജീവനക്കാരുടെ അശ്രദ്ധയെന്ന് നഴ്സിംഗ ഓഫീസറുടെ വെളിപ്പെടുത്തൽ

കൊച്ചി: കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ചികിത്സയിൽ ഗുരുതര വീഴ്ചയെന്ന് ആരോപണം. ജീവനക്കാരുടെ അശ്രദ്ധമൂലം കോവിഡ് രോഗി മരിച്ചതായുള്ള നഴ്സിംഗ് ഓഫീസറുടെ ശബ്ദ സന്ദേശം പുറത്തുവന്നു.
“ജീവനക്കാരുടെ അശ്രദ്ധമൂലം കോവിഡ് രോഗി മരിച്ചു. ഇത്തരത്തിൽ പല ജീവനുകളും നഷ്ടമായിട്ടുണ്ടെന്നുമാണ് നഴ്സിംഗ് ഓഫീസര്‍ ശബ്ദ സന്ദേശത്തിൽ പറയുന്നത്. സംഭവത്തില്‍ ഉത്തരവാദികള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് ഹൈബി ഈഡന് എംപി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്ത് നല്കി.
കേന്ദ്ര സംഘത്തിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ച് ആർഎംഒ നഴ്സിംഗ് ഓഫീസറുടെയും ഹെഡ് നഴ്സുമാരുടെയും യോഗം വിളിച്ചിരുന്നു. ഇക്കാര്യങ്ങൾ ആശുപത്രി ജീവനക്കാരെ അറിയിക്കാനെന്ന പേരിലാണ് സന്ദേശം.
ഫോര്‍ട്ട്കൊച്ചി സ്വദേശി ഹാരിസിന്റെ മരണത്തിലാണ് ഗുരുതര വീഴ്ച്ചകള്‍ സംഭവിച്ചതായുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്. ജൂലൈ 20ന് മരിച്ച ഹാരിസിന്റെ മരണകാരണം വെന്റിലേറ്റര്‍ ട്യൂബുകള്‍ മാറി കിടന്നതാണെന്നും സന്ദേശത്തില്‍ ചൂണ്ടിക്കാട്ടുന്നു.