Life
പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി നീട്ടി

ന്യൂഡൽഹി : പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി നീട്ടിയതായി കേന്ദ്ര ധനകാര്യ മന്ത്രാലയം അറിയിച്ചു. ജൂൺ 30നകം ബന്ധിപ്പിക്കണമെന്നാണു നിർദ്ദേശം. കാലാവധിക്കകം പാൻ കാർഡുകൾ ബന്ധിപ്പിക്കാത്തവരുടെ പാൻ കാർഡ് ഉപയോഗശൂന്യമാകുമെന്നും അറിയിക്കുന്നു. നടപടികൾ പൂർത്തിയാക്കുന്നതിനായി നികുതിദായകർക്കു കൂടുതൽ സമയം അനുവദിക്കുന്നതിനാണു കാലാവധി നീട്ടിയത്.
നേരത്തെ മാർച്ച് 31 നകം പാൻ കാർഡും ആധാർ കാർഡും ബന്ധിപ്പിക്കണമെന്നായിരുന്നു നിർദ്ദേശം. മൊത്തം 61 കോടി പാന്‍ കാര്‍ഡുകളില്‍ 48 കോടി കാര്‍ഡുകള്‍ ഇതുവരെ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് നേരത്തെ സിബിഡിടി ചെയര്‍പേഴ്സണ്‍ നിതിന്‍ ഗുപ്ത വ്യക്തമാക്കിയിരുന്നു. അപ്പോഴും കോടിക്കണക്കിന് പാന്‍ കാര്‍ഡുകള്‍ ആധാറുമായി ലിങ്ക് ചെയ്യാതെയുണ്ട്