NATIONAL
ഇന്‍ഡോറിൽ രാമനവമി ആഘോഷത്തിനിടെ ക്ഷേത്രത്തിലെ കിണറിടിഞ്ഞ് വീണ് 30 ഓളം പേർ കുടുങ്ങികിടക്കുന്നു

ഇന്‍ഡോര്‍: മധ്യപ്രദേശിലെ രാമനവമി ആഘോഷത്തിനിടെ ക്ഷേത്രത്തിലെ കിണറിടിഞ്ഞ് വീണ് നിരവധി പേർക്ക് പരിക്ക്. ഇന്‍ഡോറിലെ ബെലേശ്വര്‍ മഹാദേവ ക്ഷേത്രത്തിലാണ് സംഭവം. അപകടത്തിൽ 30 ഓളം പേരാണ് കുടുങ്ങികിടക്കുന്നത്. രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
രാമനവമി ആഘോഷത്തിന്‍റെ ഭാഗമായി നിരവധി പേർ ക്ഷേത്രത്തിലെത്തിയിരുന്നു. കിണറിന്‍റെ അടുത്തേക്ക് കൂടുതല്‍ പേര്‍ എത്തിയതോടെ കിണർ മൂടിയ ഭാഗം ഇടിഞ്ഞു വീഴുകയായിരുന്നു. എട്ടുപേരെ രക്ഷപ്പെടുത്തിയെന്നും ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ശിവരാജ് സിംഗ് അറിയിച്ചു.