NATIONAL
ക്ഷേത്രത്തിനുള്ളിലെ പടിക്കിണർ തകർന്നുവീണ് മരിച്ചവരുടെ എണ്ണം 13 ആയി

ഇൻഡോർ: ക്ഷേത്രത്തിനുള്ളിലെ പടിക്കിണർ തകർന്നുവീണ് രണ്ട് സ്‌ത്രീകൾ ഉൾപ്പെടെ 13 പേർ മരിച്ചു. മദ്ധ്യപ്രദേശ് ഇൻഡോറിലെ ബെലേശ്വർ മഹാദേവ് ക്ഷേത്രത്തിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. കിണറിന്റെ മേൽക്കൂര തകർന്ന് മുപ്പതിലധികം പേർ കിണറ്റിൽ വീണു. ഇവരിൽ 19 പേരെ രക്ഷപ്പെടുത്തി. കൂടുതൽ പേരും നിലവിൽ ആശുപത്രികളിൽ ചികിത്സയിലാണ്. മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു