Crime
ഹൈക്കോടതിയെ സമീപിക്കുമെന്ന് ശശികുമാർ .വേണ്ടിവന്നാൽ സുപ്രീം കോടതി വരെ പോകും.പോകും.ധാർമികത അൽപ്പമെങ്കിലും ബാക്കിയുണ്ടെങ്കിൽ മുഖ്യമന്ത്രി രാജി വെക്കണം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ കേസിൽ ലോകായുക്തയുടെ വിധിയിൽ പ്രതികരിച്ച് പരാതിക്കാരനായ ആർ എസ് ശശികുമാർ. നിയമപോരാട്ടം തുടരും. മൂന്നംഗ ബെഞ്ച് സമയബന്ധിതമായി കേസ് പരിഗണിച്ചില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് ശശികുമാർ വ്യക്തമാക്കി.
ലോകായുക്തയുടെ പ്രവർത്തനത്തിൽ ജനങ്ങൾക്ക് വിശ്വാസമില്ലാതായിരിക്കുന്നു. കേസ് അനന്തമായി നീട്ടിക്കൊണ്ടു പോകാൻ പാടില്ല. ലാവ്‌ലിൻ കേസ് നീട്ടിക്കൊണ്ടുപോകുന്നതുപോലെ ഇതും നീട്ടിക്കൊണ്ടുപോകാനാണ് ശ്രമം. ജഡ്‌ജിമാരെ ചില രാഷ്ട്രീയക്കാർ സമ്മർദ്ദത്തിലാക്കുന്നുണ്ട്. സർക്കാരിന്റെ ഭാഗത്തുനിന്ന് ലോകായുക്തയ്ക്ക് മേൽ സമ്മർദ്ദം ഉണ്ടായി. തനിക്ക് നീതി ലഭിക്കണം. നീതി തേടി വേണ്ടിവന്നാൽ സുപ്രീം കോടതി വരെ പോകും.ധാർമികത അൽപ്പമെങ്കിലും ബാക്കിയുണ്ടെങ്കിൽ മുഖ്യമന്ത്രിയ്ക്ക് പദവിയിൽ തുടരാൻ അർഹതയില്ല. ലോകായുക്തയിലെ ഒരംഗം ഹർജി ശരി വച്ചു. അതിനർത്ഥം മുഖ്യമന്ത്രിയും എതിർപക്ഷത്തുള്ള 18 മന്ത്രിമാരും കുറ്റക്കാരാണെന്ന് തന്നെയാണ്. തന്റെ പരാതി ന്യായവും നിലനിൽക്കുന്നതുമാണെന്നാണ് ഇതിൽ നിന്ന് മനസിലാക്കേണ്ടത്. രണ്ടാമത്തെയാൾ എന്തുകൊണ്ടാണ് എതിർത്തതെന്ന് മനസിലാകുന്നില്ല. ലോകായുക്ത ഇത്രയും കാലം വിധി പറയാതിരുന്നത് ഭിന്നവിധിയായതിനാലായിരിക്കാം. ഹൈക്കോടതിയുടെ നിർദേശം വന്നതിനാൽ വിധി പറയാൻ ലോകായുക്ത ബാധ്യസ്ഥരായി. സർക്കാരിന് എതിരായി ഒരു വിധിയുണ്ടെന്നത് വ്യക്തമാണ്.അതുകൊണ്ടുതന്നെ ഇവിടെ അഴിമതി നടക്കുന്നു, ഇത് സ്വജനപക്ഷപാതമാണ് എന്ന് തെളിഞ്ഞിരിക്കുകയാണ്. ഇത് ഗൗരവമുള്ളതാണ്. ഏതെങ്കിലും ജഡ്‌ജി ഇത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാൽ ശരിയാണെന്ന് തെളിയിക്കുന്നതുവരെ സ്ഥാനത്തുനിന്ന് മാറിനിൽക്കാൻ തയ്യാറാകണം. സാങ്കേതികമായിട്ട് മുഖ്യമന്ത്രിയായിട്ട് തുടരാം. മന്ത്രിമാര്‍ക്കും തുടരാം. കോടതിയില്‍ വാദം വന്നപ്പോള്‍ രണ്ട് ജഡ്‌ജിമാരും അനുകൂലിച്ചവരാണ്. രണ്ട് പേരും എന്റെ ഹര്‍ജിക്ക് അനുകൂലമായി പരാമര്‍ശം നടത്തിയവരാണ്. ഇപ്പോള്‍ എന്ത് അടിസ്ഥാനത്തിലാണ് മറിച്ചൊരു വിധി പറയാന്‍ തയ്യാറായത് എന്ന് പരിശോധിക്കണമെന്നും ആർ എസ് ശശികുമാർ വ്യക്തമാക്കി.കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് താൽക്കാലിക ആശ്വാസം ലഭിച്ചിരിക്കുകയാണ്. കേസിലെ വിധി സംബന്ധിച്ച് ലോകായുക്ത ജസ്റ്റിസ് സിറിയക്ക് ജോസഫ്, ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് എന്നിവർക്കിടയിൽ ഭിന്നത ഉണ്ടായതോടെ കേസ് ഫുൾ ബെഞ്ചിന് വിട്ടു. ന്യായാധിപരിൽ ഒരാൾ പരാതിയെ അനുകൂലിച്ചും മറ്റൊരാൾ എതിർത്തും വിധിയെഴുതി. കേസ് നിലനിൽക്കുമോ എന്ന കാര്യത്തിലും ഈ വിഷയം ലോകായുക്തയ്ക്ക് പരിശോധിക്കാമോ എന്ന കാര്യത്തിലുമായിരുന്നു ഭിന്നത. ഇതോടെ അന്തിമ വിധിക്കായി പരാതി ലോകായുക്തയുടെ ഫുൾ ബെഞ്ചിന് വിടുകയായിരുന്നു. മൂന്നംഗ ബെഞ്ച് വീണ്ടും വിശമായ വാദം കേട്ട ശേഷമാകും വിധി പറയുക. ഇതിനുള്ള തീയതിയും പിന്നീട് പ്രഖ്യാപിക്കും.