KERALA
അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതില്‍ പ്രതിഷേധിച്ച് മുതലമടയിൽ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടരുന്നു

തൃശ്ശൂര്‍: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതില്‍ പ്രതിഷേധിച്ച് മുതലമട പഞ്ചായത്തില്‍ ഇന്ന് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ശക്തമായി തുടരുന്നു. സര്‍വകക്ഷി യോഗ തീരുമാനപ്രകാരം ആരംഭിച്ച ഹര്‍ത്താല്‍ വൈകീട്ട് ആറുമണിക്ക് അവസാനിക്കും. കടകള്‍ അടച്ചിട്ടെങ്കിലും വാഹനങ്ങള്‍ക്ക് നിയന്ത്രണമില്ല.
അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ മുതലമട പഞ്ചായത്ത് ഇന്ന് ഹൈക്കോടതിയെ സമീപിക്കും. അരിക്കൊമ്പനെ വാഴച്ചാല്‍ വഴി പറമ്പിക്കുളത്ത് എത്തിക്കാനുള്ള നീക്കം ചെറുക്കുന്നതിനായി അതിരപ്പിള്ളി പഞ്ചായത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗമാണ് ഈ തീരുമാനമെടുത്തത്.