Connect with us

NATIONAL

സ്റ്റാലിന് തിരിച്ചടി.ആർ എസ് എസ് മാർച്ചിന് അനുമതി നൽകിയ ഹൈക്കോടതിയുടെ ഉത്തരവ് ശരിവച്ച് സുപ്രീം കോടതി

Published

on

ന്യൂഡൽഹി: ആർ എസ് എസ് മാർച്ചിന് അനുമതി നൽകിയ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് ശരിവച്ച് സുപ്രീം കോടതി. ജസ്റ്റിസുമാരായ വി രാമസുബ്ഹ്മണ്യം, പങ്കജ് മിത്തൽ എന്നിവരുടെ ബെഞ്ചിന്റേതാണ് ഉത്തരവ്. ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്റ്റാലിൻ സർക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്.

ആർ എസ് എസ് മാർച്ച് സംസ്ഥാനത്ത് ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കുമെന്നാരോപിച്ചാണ് ഡി എം കെ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ സർക്കാരിന്റെ അപ്പീൽ സുപ്രീം കോടതി തള്ളുകയായിരുന്നു.
‘ആസാദി കാ അമൃത് മഹോത്സവും’ ഗാന്ധി ജയന്തിയും പ്രമാണിച്ച് മാർച്ച് നടത്താൻ ഒക്ടോബറിൽ ആർഎസ്എസ് തമിഴ്നാട് സർക്കാരിന്റെ അനുമതി തേടിയിരുന്നു. എന്നാൽ ഇത് സർക്കാർ നിരസിക്കുകയായിരുന്നു. തുടർന്നാണ് ആർ എസ് എസ് ഹൈക്കോടതിയെ സമീപിച്ചത്.

Continue Reading