KERALA
ഒരു അംഗീകാരവും ഇല്ലാത്ത കാലത്തും പ്രവർത്തിച്ച പാർട്ടിയാണ് സിപിഐ.ദേശീയ പാർട്ടി പദവി പിൻവലിച്ചതിൽ പ്രതികരണവുമായി കാനം

തിരുവനന്തപുരം: സിപിഐയുടെ ദേശീയ പാർട്ടി പദവി പിൻവലിച്ചതിൽ പ്രതികരണവുമായി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പരിഷ്കരിച്ച മാനദണ്ഡ പ്രകാരം ദേശീയ പദവിക്ക് അർഹതയില്ലെന്ന കാര്യത്തിൽ വിശദീകരണം നൽകി വരുകയാണ്. ഇത് സങ്കേതികമായ കാര്യം മാത്രമാണ്. രാഷ്ട്രീയ പ്രവർത്തനത്തിനോ സംഘടനാ പ്രവർത്തനത്തിനോ ഒരു തടസവും ഇല്ല.ഒരു അംഗീകാരവും ഇല്ലാത്ത കാലത്തും പ്രവർത്തിച്ച പാർട്ടിയാണ് സിപിഐയെന്നും കാനം പറഞ്ഞു.
സിപിഐ, തൃണമൂൽ കോൺഗ്രസ്, എൻസിപി എന്നിവയുടെ ദേശീയ പാർട്ടി പദവിയാണ് നഷ്ടമായത്. മാത്രമല്ല, ആംആദ്മിക്ക് ദേശീയ പാർട്ടി പദവി നൽകുകയും ചെയ്തു. ഡൽഹിക്കു പുറമെ പഞ്ചാബിലും അധികാരം പിടിച്ചെടുക്കാനായതാണ് എഎപിക്ക് ഗുണമായത്. സിപിഐ ഒരു സംസ്ഥാനത്തും ഭരണത്തിന് നേതൃത്വം നൽകുന്നില്ലെന്നതും കേരളത്തിലടക്കം ഭരണമുന്നണിയുടെ ഭാഗം മാത്രമാണെന്നതുമാണ് സിപിഐയുടെ ദേശീയ പദവിക്ക് തിരിച്ചടിയായത്. തൃണമൂൽ കോൺഗ്രസ് പശ്ചിമ ബംഗാളിൽ ഭരണകക്ഷിയാണ്. എൻ സി പി മഹാരാഷ്ട്രയിൽ നേരത്തെ ഭരണ മുന്നണിയുടെ ഭാഗമായിരുന്നു. എന്നാൽ ബി ജെ പി സർക്കാർ അധികാരത്തിലേറിയതോടെ എൻ സി പി പ്രതിപക്ഷത്തായിരുന്നു..