Crime
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പോസ്റ്റര്‍ കടിച്ചുകീറിയ നായക്കെതിരെ പൊലീസില്‍ പരാതി

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പോസ്റ്റര്‍ കടിച്ചുകീറിയ നായക്കെതിരെ പൊലീസില്‍ പരാതി. തെലുഗുദേശം അനുഭാവിയായ ദാസരി ഉദയശ്രീയാണ് വിജയവാഡ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഭിത്തിയില്‍ പതിപ്പിച്ചിരുന്നു പോസ്റ്റര്‍ നായ കടിച്ചുകീറുന്നതിന്റെ വീഡിയോ നേരത്തെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
മുഖ്യമന്ത്രിയെ അധിക്ഷേപിക്കാനുള്ള ശ്രമമാണ് വീഡിയോ പ്രചരിക്കുന്നത്. നായയ്ക്കും നായയെ പ്രേരിപ്പിച്ചവര്‍ക്കും വൈറലായ വീഡിയോ ക്ലിപ്പ് പ്രചരിപ്പിച്ചവര്‍ക്കും എതിരെ നടപടിയെടുക്കണമെന്നും ഉദയശ്രീ പരാതിയില്‍ ആരോപിക്കുന്നു. 151 നിയമസഭാ സീറ്റുകള്‍ നേടിയ ജഗന്‍ മോഹന്‍ റെഡ്ഡിയോട് തനിക്ക് വലിയ ബഹുമാനമുണ്ടെന്നും, ഇത്തരമൊരു നേതാവിനെ അപമാനിച്ച പട്ടി സംസ്ഥാനത്തെ ആറ് കോടി ജനങ്ങളെ വേദനിപ്പിച്ചെന്നും ഉദയശ്രീ കൂട്ടിച്ചേര്‍ത്തു.
ഭരണകക്ഷിയായ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി സംസ്ഥാനവ്യാപകമായി നടത്തുന്ന സര്‍വേയുടെ ഭാഗമായി ‘ജഗന്നാഥ് മാ ഭവിഷ്യത്ത്’ (ജഗന്‍ അണ്ണാ നമ്മുടെ ഭാവി) എന്ന മുദ്രാവാക്യം ഉള്ള സ്റ്റിക്കറുകളാണ് വീട്ടില്‍ ഒട്ടിച്ചിരുന്നത്.