Connect with us

NATIONAL

കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സാവടി കോണ്‍ഗ്രസില്‍ ചേര്‍ന്നു

Published

on

ബംഗലൂരു: കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ലക്ഷ്മണ്‍ സാവടി കോണ്‍ഗ്രസില്‍ ചേര്‍ന്നു. രാവിലെ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡി കെ ശിവകുമാര്‍, മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരുമായി ലക്ഷ്മണ്‍ സാവടി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുശേഷമാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

സിറ്റിങ്ങ് മണ്ഡലമായ അതാനിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതിനെത്തുടര്‍ന്നാണ് ലക്ഷ്മണ്‍ സാവടി ബിജെപി വിട്ടത്. ബിജെപി പ്രാഥമികാംഗത്വവും ലേജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗത്വവും സാവടി രാജിവെച്ചിരുന്നു. ഉപാധികളൊന്നുമില്ലാതെയാണ് ലക്ഷ്മണ്‍ സാവടി കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്ന് കെപിസിസി പ്രസിഡന്റ് ഡി കെ ശിവകുമാര്‍ പറഞ്ഞു.

അതാനിയില്‍ പാര്‍ട്ടി ടിക്കറ്റില്‍ ലക്ഷ്മണ്‍ സാവടി മത്സരിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. അതാനിയില്‍ ബിജെപിയുടെ മഹേഷ് കൂമത്തുള്ളിയെയാണ് ലക്ഷ്മണ്‍ സാവടി നേരിടുക. ലക്ഷ്മണ്‍ സാവടിയെപ്പോലുള്ള മുതിര്‍ന്ന നേതാവിനോട് ബിജെപി നല്ല രീതിയിലല്ല പെരുമാറിയതെന്നും, സാവടിക്ക് അതാനി സീറ്റില്‍ വിജയിക്കാനാകുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നതെന്നും മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

Continue Reading