Connect with us

KERALA

അരിക്കൊമ്പന്‍ വിഷയത്തില്‍ സുപ്രീം കോടതിയില്‍ കേരളത്തിന് തിരിച്ചടി.സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി തള്ളി

Published

on

.

ന്യൂഡല്‍ഹി : അരിക്കൊമ്പന്‍ വിഷയത്തില്‍ സുപ്രീം കോടതിയില്‍ കേരളത്തിന് തിരിച്ചടി. ഹൈക്കോടതി ഉത്തരവിനെതിരെ കേരള സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. സംഭവത്തില്‍ ഇടപെടേണ്ട ആവശ്യമില്ലെന്ന് കോടതി നിരീക്ഷിച്ചു. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്മേലാണ് ഹൈക്കോടതി വിധി എന്നിരിക്കെ ഇതില്‍ സുപ്രീം കോടതിക്ക് ഒന്നും ചെയ്യാനില്ലെന്നുമാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ തീരുമാനം.
സംസ്ഥാനത്തിനായി മുതിര്‍ന്ന അഭിഭാഷകന്‍ ജയന്ത് മുത്തുരാജാണ് ഹര്‍ജി പരാമര്‍ശിച്ചത്. പുനഃരധിവാസം വെല്ലുവിളിയെന്ന് സംസ്ഥാനം സുപ്രീം കോടതിയില്‍ പരാമര്‍ശിച്ചു. ഗൗരവകരമായ വിഷയമാണെന്നും പറമ്പിക്കുളത്തേക്ക് ആനയെ മാറ്റുന്നത് പ്രയോഗികമല്ലെന്നും സംസ്ഥാനം കോടതിയെ അറിയിച്ചിരുന്നു. സംസ്ഥാനം അഭിമുഖീകരിക്കുന്നത് വലിയ വിഷയമെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞെങ്കിലും ആവശ്യങ്ങള്‍ കോടതി തള്ളുകയായിരുന്നു.

Continue Reading