Gulf
ഖത്തര്‍ കെഎംസിസി തലശ്ശേരി മണ്ഡലം കമ്മിറ്റി ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു

ഖത്തര്‍- ഖത്തര്‍ കെ.എം.സി.സി തലശ്ശേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഖത്തര്‍ ക്രിസ്റ്റല്‍ പാലസ് ഹോട്ടലില്‍ നടന്ന ഇഫ്താര്‍ സംഗമം പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ പ്രസിഡന്റ് എം. പി സലീം ഉത്ഘാടനം ചെയ്തു മണ്ഡലം പ്രസിഡന്റ് യൂ .വി റഫീഖ് അധ്യക്ഷത വഹിച്ചു .മണ്ഡലം ജനറല്‍ സെക്രട്ടറി ടി. എസ് മുഹമ്മദ് സാലിം സ്വാഗതം പറഞ്ഞു. പരിപാടിയില്‍ നാസര്‍ഫൈസി പാനൂര്‍ പ്രഭാഷണം നടത്തി. സദാന ഹൈപ്പര്‍മാര്‍ക്കെറ്റ് എം ഡി മൂസകുറുങ്ങോട്ട് , സഫാരി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍ , സൗദിയ ഹൈപ്പര്‍മാര്‍ക്കറ്റ് എംഡി എന്‍.കെ മുസ്തഫ , സഫ്വാന്‍ തങ്ങള്‍ ഏഴിമല , ഖത്തര്‍ കെഎംസിസി സ്റ്റേറ്റ് സെക്രട്ടറി റയീസ് പെരുമ്പ , കണ്ണൂര്‍ ജില്ലാ ട്രഷറര്‍ ഹാഷിം മട്ടന്നൂര്‍ , എന്‍.ടി റഷീദ് എന്നിവര്‍ സംബന്ധിച്ചു.
മണ്ഡലം മുന്‍സിപ്പാലിറ്റി പഞ്ചായത് ഭാരവാഹികളായ യു.കെ കാസിം , നജീബ് ചൊക്ലി , സക്കരിയ ഉമ്മന്‍ചിറ ഫൈസല്‍ അചാരത്ത്,നാസര്‍ ചമ്പാട്, ഷബീര്‍ ചൊക്ലി , സുഫാദ് ,സുഹൈല്‍ മനോളി, റഹൂഫ് പെരിങ്ങാടി സജീര്‍ ചൊക്ലി , അര്‍ഷാദ് ടി.പി , സമില്‍ കരക്കുനിയില്‍ , അഫ്‌സല്‍ കേയി മബ്റൂക് , സി .ഒ .ടി സജീര്‍, ഫയാസ് പല്ലിശേരി, ഷബീര്‍ മലയത്ത് എന്നിവര്‍ നേതൃത്വം നല്‍കി .മണ്ഡലം കമ്മിറ്റിയുടെ ആതുര സേവനമേഖലക്ക് നല്‍കുന്ന വീല്‍ചെയറിന്റെ ഉത്ഘാടനം സൈനുല്‍ ആബിദീന്‍, നാസര്‍ ചമ്പാടിന് നല്‍കി നിര്‍വ്വഹിച്ചു.