Connect with us

NATIONAL

മധ്യപ്രദേശില്‍ ഗുഡ്‌സ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് ലോക്കോ പൈലറ്റ് മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു

Published

on

ഭോപ്പാല്‍ : മധ്യപ്രദേശില്‍ ഗുഡ്‌സ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം. സിംഘ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് സംഭവം. അപകടത്തില്‍ ലോക്കോ പൈലറ്റ് മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

ഇന്ന് രാവിലെയാണ് അപകടം. കൂട്ടിയിടിച്ചതിന് പിന്നാലെ ട്രെയിനുകള്‍ക്ക് തീപിടിക്കുകയായിരുന്നു. ട്രെയിനുകള്‍ക്കിടയില്‍ യാത്രക്കാര്‍ കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇവരെ രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണ്. അപകടത്തെ തുടര്‍ന്ന് ബിലാസ്പൂര്‍ – കട്‌നി റൂട്ടിലെ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു

Continue Reading