Connect with us

Crime

ഒരു മാസം എ.ഐ. ക്യാമറ ബോധവത്കരണ മാസം . പിഴയീടാക്കില്ല

Published

on

തിരുവനന്തപുരം: ഗതാഗത കുറ്റകൃത്യങ്ങള്‍ സ്വയം കണ്ടെത്തി പിഴയീടാക്കാന്‍ കഴിയുന്ന 726 അത്യാധുനിക നിരീക്ഷണ ക്യാമറകളുടെ പ്രവര്‍ത്തനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നിര്‍വഹിച്ചു. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. റോഡപകടം മൂലമുള്ള മരണങ്ങള്‍ സംസ്ഥാനം നേരിടുന്ന ദുരന്തമായി കണ്ട് അതിനെ ചെറുക്കാന്‍ കൂട്ടായ പ്രവര്‍ത്തനം നടത്തേണ്ടതുണ്ട്. പുതുതലമുറ ഇക്കാര്യത്തില്‍ മുന്‍കൈയെടുക്കണമെന്ന് മുഖ്യമന്ത്രി ഉദ്ഘാടന സമ്മേളനത്തില്‍ പറഞ്ഞു.

നിയമം പാലിക്കാനുള്ളതാണ്. ആ ഉത്തമ ബോധ്യം നമുക്കെല്ലാവര്‍ക്കും വേണം. നമ്മുടെ ഭാഗത്തുനിന്നുണ്ടാകുന്ന പിഴവുമൂലം മറ്റുള്ളവര്‍ക്ക് ജീവഹാനിയോ മറ്റു ഗുരുതരമായ പ്രശ്‌നങ്ങളോ ഉണ്ടാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, ഇന്നുമുതല്‍ മേയ് 19 വരെയുള്ള ഒരു മാസം ക്യാമറ വഴി പിടികൂടുന്ന നിയമലംഘനങ്ങള്‍ക്ക് പിഴ ചുമത്തില്ലെന്ന് ഗതാഗത മന്ത്രി പറഞ്ഞു. ഒരു മാസം എ.ഐ. ക്യാമറ ബോധവത്കരണ മാസമാണ്. മേയ് 20 മുതലുള്ള നിയമലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങും. ബൈക്കുകളില്‍ കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ യാത്ര ചെയ്താല്‍ പോലും ക്യാമറയില്‍ കുടുങ്ങുമെന്നും അധികൃതര്‍ അറിയിക്കുന്നു.

Continue Reading