Connect with us

Crime

ഐസ്‌ക്രീം കഴിച്ച പന്ത്രണ്ടുകാരൻ മരിച്ച സംഭവം കൊലപാതകം. പിതൃസഹോദരി അറസ്റ്റിൽ

Published

on

വടകര : ഐസ്‌ക്രീം കഴിച്ച പന്ത്രണ്ടുകാരൻ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ് അറിയിച്ചു. അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകൻ അഹമ്മദ് ഹസൻ റിഫായി(12 )ആണ് കഴിഞ്ഞ ദിവസം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ മരണമടഞ്ഞത്. കുട്ടിയുടെ പിതൃസഹോദരി താഹിറ (34)യെ പൊലീസ് അറസ്റ്റ് ചെയ്തു.

ഫാമിലി പാക്ക് ഐസ്‌ക്രീമിൽ വിഷം കലർത്തിയ ശേഷം താഹിറ ഇത് സഹോദരന്റെ വീട്ടിൽ കൊടുക്കുകയായിരുന്നു. വീട്ടിൽ മാതാവും സഹോദരങ്ങളും ഇല്ലാത്തതിനാൽ കുട്ടി മാത്രമാണ് ഐസ്ക്രീം കഴിച്ചത്. ഇതെ തുടർന്ന് ഛർദിയുണ്ടായി.വീടിനു സമീപത്തെ മുത്താമ്പിയിലെ ക്ലിനിക്കിലും, മേപ്പയൂരിലും, ചികിത്സ തേടിയിരുന്നു. ഭേദമാകാത്തതിനെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റെഫർ ചെയ്യുകയായിരുന്നു. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കുട്ടി മരണപ്പെട്ടു.

Continue Reading