Crime
ലാവലിൻ കേസ് മാറ്റിവെയ്ക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി രജിസ്ട്രാർക്ക് കത്ത്

തിരുവനന്തപുരം: ലാവലിൻ കേസ് മാറ്റിവെയ്ക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി രജിസ്ട്രാർക്ക് കത്ത്. പിണറായി വിജയനൊപ്പം കേസിൽ നിന്നും ഒഴിവാക്കപ്പെട്ട എ ഫ്രാൻസിസിന്‍റെ അഭിഭാഷകൻ എംഎൽ ജിഷ്ണുവാണ് കത്ത് നൽകിയത്. അഭിഭാഷകന് കൊവിഡ് ആണെന്നും കേസ് പരിഗണിക്കുന്നത് മാറ്റിവെയ്ക്കണമെന്നുമാണ് കത്തിൽ ആവശ്യപ്പെട്ടിട്ടുള്ളത്.
തിങ്കളാഴ്ചയാണ് ലാവലിൻ കേസ് സുപ്രീംകോടതി പരിഗണിക്കാനിരുന്നത്. ജസ്റ്റിസുമാരായ എംആർ ഷാ, സിടി രവികുമാർ എന്നിവരടങ്ങിയ ബഞ്ചാണ് ഹർജി പരിഗണിക്കുക. കഴിഞ്ഞ നവംബറിലാണ് കേസ് കോടതി അവസാനമായി ലിസ്റ്റ് ചെയ്തത്. മുൻ ചീഫ് ജസ്റ്റിസ് യുയു ലളിതിന്‍റെ അധ്യക്ഷതയിലുള്ള ബെഞ്ചിന് മുന്നിൽ കേസ് എത്തിയിരുന്നെങ്കിലും മാറ്റി.