Gulf
ചാര്‍ത്താന്‍കോട്ട കുടുംബ സംഗമം ദുബായില്‍ നടന്നു

ദുബൈ- ചാര്‍ത്താന്‍ കോട്ട കുടുംബ സംഗമം ദുബായ് എഎല്‍ ടവാര്‍ പാര്‍ക്കില്‍ നടന്നു. യുഎ.ഇയിലെ വിവിധ എമിറേറ്റുകളില്‍ താമസിക്കുന്ന 150 ല്‍ പരം കുടുംബാഗങ്ങള്‍ ഒത്തു ചേര്‍ന്ന മഹാ സംഗമം കുടുംബാഗവും അബുദാബി കെഎംസിസി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ സുഹൈല്‍ ചങ്കരോത്ത് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ജംഷീദ് ഹംസ മുഖ്യപ്രഭാഷണം നടത്തി. കുടുംബ ബന്ധം ഊട്ടി ഉറപ്പിക്കേണ്ട ആവശ്യകതയെ കുറിച്ച് മുഖ്യ പ്രഭാഷണത്തില്‍ അദ്ദേഹം ഊന്നിപ്പറഞ്ഞു. പ്രോഗ്രാം കമ്മിറ്റി കോര്‍ഡിനേറ്റര്‍മാരായ ഷക്കീല്‍ സി .കെ, നൗജിദ് സി.എച്ച്. നദീര്‍ സി.എച്ച്,, ഷാനവാസ് സി.കെ, ഫജര്‍ കെ .എന്‍, എന്നിവര്‍ സംസാരിച്ചു. യു.എ.ിയിലുള്ള മുതിര്‍ന്ന കുടുംബാംഗമായ ശുകൂര്‍ സി .കെ യെ ചടങ്ങില്‍ ആദരിച്ചു. ലത്തീഫ് സി .കെ, സനില്‍ അബ്ദുള്ള, ശുനൈസ് ശുകൂര്‍, നകാശ്, അജ്മല്‍, നിഷാം എന്നിവര്‍ സംഗമത്തിന് നേതൃത്വം നല്‍കി.
ഫോട്ടോ- ചാര്‍ത്താന്‍കോട്ട കുടുംബ സംഗമത്തില്‍ പങ്കെടുത്തവര്‍