Crime
പൊലീസ് സ്റ്റേഷന്‍ കത്തിക്കാന്‍ ആഹ്വാനം ചെയ്ത യുവാക്കള്‍ക്ക് എതിരെ കേസ്.

കൊല്ലം: സാമൂഹ്യ മാധ്യമങ്ങളിലൂടെ പൊലീസ് സ്റ്റേഷന്‍ കത്തിക്കാന്‍ ആഹ്വാനം ചെയ്ത യുവാക്കള്‍ക്ക് എതിരെ കേസ്.
എം കെ ഷിഹാബ് അലിയാരുകുഞ്ഞ്, സനല്‍ പുതുച്ചിറ എന്നിവര്‍ക്ക് എതിരെയാണ് കൊട്ടിയം പൊലീസ് കേസെടുത്തത്. പൊലീസ് സ്റ്റേഷന്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ആയിരുന്നു ആഹ്വാനം. അലിയാരുകുഞ്ഞ് എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ ഷിഹാബ് കലാപമുണ്ടാക്കണമന്ന ഉദ്ദേശ്യത്തോടെ പൊലീസ് സ്റ്റേഷന്‍ കത്തിക്കാന്‍ ആഹ്വാനം ചെയ്തെന്നാണ് കേസ്. ചെറുപ്പക്കാരെ സംഘടിപ്പിച്ച് കൊട്ടിയം പൊലീസ് സ്റ്റേഷനിലെത്തി നാലുവശത്തും പെട്രോള്‍ ഒഴിച്ച് കത്തിക്കണമെന്നും ഇനി സ്റ്റേഷന്‍ അവിടെ വേണ്ട എന്നുമായിരുന്നു കമന്റ് ഇട്ടിരുന്നത്. ഈ കമന്റ് പ്രചരിപ്പിച്ചവര്‍ക്ക് എതിരെയും അന്വേഷണം നടക്കുന്നതായി പൊലീസ് വ്യക്തമാക്കി.