Entertainment
നടന്‍ പൃഥ്വിരാജിനും സംവിധായകന്‍ ഡിജോ ജോസിനും കോവിഡ്

കൊച്ചി: നടന്‍ പൃഥ്വിരാജിനും സംവിധായകന്‍ ഡിജോ ജോസിനും കോവിഡ് സ്ഥിരീകരിച്ചു. ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് നടനും സംവിധായകനും കോവിഡ് സ്ഥിരീകരിച്ചത്. സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുകയായിരുന്നു.
ഇരുവര്‍ക്കും കോവിഡ് ബാധിച്ചതോടെ സിനിമയുടെ ഷൂട്ടിങ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ഷൂട്ടിങില്‍ പങ്കെടുത്ത എല്ലാവരും ക്വാരന്റൈനില്‍ പോകേണ്ടി വരും. ഡിജോ ജോസ് ഒരുക്കുന്ന ചിത്രമാണ് ജനഗണമന. ഇതില്‍ സുരാജ് വെഞ്ഞാറമ്മൂടും പ്രധാനവേഷത്തില്‍ അഭിനയിക്കുന്നുണ്ട്.