Connect with us

Entertainment

ടിക് ടോകിന് പാക്കിസ്ഥാൻ ഏർപ്പെടുത്തിയ വിലക്ക് നീക്കി

Published

on

ഇസ്ലാമാബാദ്: ടിക് ടോകിന് ഏര്‍പ്പെടുത്തിയ നിരോധനം പാക്കിസ്ഥാൻ പിന്‍വലിച്ചു. തിങ്കളാഴ്ചയാണ് പാക്കിസ്ഥാനിലെ ടെലികോം മന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. 10 ദിവസം മുന്‍പാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ടിക് ടോക്കില്‍ വരുന്ന വീഡിയോ ഉള്ളടക്കങ്ങള്‍ പരിശോധിക്കാന്‍ കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കാം എന്ന് ടിക്ടോക്ക് വ്യക്തമാക്കിയതിനെ തുടര്‍ന്നാണ്  നടപടി.

സദാചാര വിരുദ്ധവും, മാന്യതയില്ലാത്തുമായ വീഡിയോകള്‍ക്ക് പ്ലാറ്റ്‌ഫോം ഒരുക്കുന്നു എന്ന വ്യാപക പരാതിയെ തുടര്‍ന്നാണ് ടിത് ടോക്കിന് നിരോധനം ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഇതിനെതിരെ പാക്കിസ്ഥാൻ ടെലി കമ്യൂണിക്കേഷന്‍ അതോററ്ററിക്ക് ടിക് ടോക്ക് അപ്പീല്‍ നല്‍കി. ഇത് അംഗീകരിച്ചാണ് പാക്കിസ്ഥാന്റെ പുതിയ നടപടി. പാക്കിസ്ഥാനിലെ പ്രാദേശിക നിയമങ്ങള്‍ കര്‍ശനമായി പാലിക്കാമെന്ന് ടിക് ടോക് ഉറപ്പ് നല്‍കിയിട്ടുണ്ട്.

Continue Reading