KERALA
അരിക്കൊമ്പനെ ലോറിയിൽ കയറ്റി മയക്കത്തിലും ശൗര്യം കാട്ടി.

ഇടുക്കി: ചിന്നക്കനാലിലെ ആക്രമണകാരിയായ കാട്ടാന അരിക്കൊമ്പനെ പിടികൂടാനുള്ള വനംവകുപ്പിന്റെ ദൗത്യം ലക്ഷം കണ്ടു. അഞ്ചു തവണ മയക്കുവെടിയേറ്റ അരിക്കൊമ്പനെ ലോറിയില്‍ കയറ്റി കഴിഞ്ഞു.. 4 കുങ്കിയാനകളും അരിക്കൊമ്പനു സമീപം അണിനിരന്നാണ് ലോറിയിൽ കയറ്റിയത്. കുങ്കിയാനകള്‍ അരിക്കൊമ്പനെ ലോറിയിലേക്ക് തള്ളിക്കയറ്റാന്‍ ശ്രമിച്ചെങ്കിലും ആദ്യം അരിക്കൊമ്പന്‍ ലോറിയിലേക്ക് കയറാന്‍്് വഴങ്ങിയില്ല. മയക്കത്തിലും ശൗര്യം കാട്ടി. പ്രദേശത്തെ കനത്ത മഴയും ദൗത്യത്തിന് വെല്ലുവിളിയായിരുന്നു നിരവധി തവണ ലോറിയില്‍ പകുതി കയറിയിട്ടു തിരിച്ചിങ്ങുന്നകാഴ്ചയാണ് നേരത്തെ കണ്ടത്. ഒടുവിൽ ലോറിയിൽ കയറ്റുകയായിരുന്നു