Education
ലേഖന രചനാ മത്സരത്തിൽ ശ്രേയയും കെവിൻ ജിമ്മിയും ഒന്നും രണ്ടും സ്ഥാനക്കാർ

കണ്ണൂർ: വാഗ്ഭടാനന്ദ ഗുരുവിന്റെ നൂറ്റിമുപ്പത്തിയെട്ടാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഗ്രാമസ്വരാജ് ഫൗണ്ടേഷൻ ഹയർ സെക്കണ്ടറി വരെയുള്ള വിദ്യാർത്ഥികൾക്കായ് നടത്തിയ ലേഖന രചനാ മത്സരത്തിൽ പാപ്പിനിശ്ശേരി ഇ എം എസ് എസ് ജി എച്ച് എസ് എസിലെ പ്ലസ്ടു വിദ്യാർ ർത്ഥിനി ശ്രേയ . കെ ഒന്നാം സ്ഥാനവും കേളകം സെന്റ് തോമസ് എച്ച് എസ് എസിലെ പത്താം ക്ലാസ് വിദ്യാർത്ഥി കെവിൻ ജിമ്മി രണ്ടാം സ്ഥാനവും നേടി
വാഗ്ഭടാനന്ദ ഗുരുവിന്റെ ചിന്തകളുടെ സമകാലിക പ്രസക്‌തി എന്ന വിഷയത്തിലായിരുന്നു ലേഖനരചനാ മത്സരം
ജൂൺ 24 ന് കണ്ണൂരിൽ
നടക്കുന്ന വിജയോത്സവത്തിൽ വെച്ച് സമ്മാനങ്ങൾ നൽകുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ രാമദാസ് കതിരൂർ അറിയിച്ചു.