Connect with us

KERALA

അരിവാരാൻ അരിക്കൊമ്പൻ, ചക്കവാരാൻ ചക്കക്കൊമ്പൻ, കേരളം വാരാൻ ഇരട്ടച്ചങ്കൻ

Published

on

കണ്ണൂർ: എ.ഐ. ക്യാമറ അഴിമതി ആരോപണത്തിൽ സത്യസന്ധമായ അന്വേഷണം വേണമെന്ന് കെ.പി.സി.സി. അധ്യക്ഷൻ കെ സുധാകരൻ. ഇതൊരു വൻകൊള്ളയാണെന്നും ഇതിന് പരിഹാരം സത്യസന്ധമായി അന്വേഷിച്ച് റിപ്പോർട്ട് ജനങ്ങളുടെ മുമ്പിൽ വെക്കുക എന്നതാണ് ഇടതുപക്ഷം ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച്അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ധൈര്യമുണ്ടോ എന്നും സുധാകരൻ ചോദിച്ചു. എ.ഐ. ക്യാമറ വിവാദത്തിൽ നിയമപരമായ വഴികൾ കോൺഗ്രസ് ആലോചിക്കുന്നുണ്ടെന്നും ഒരു ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി.

എല്ലാം മുഖ്യമന്ത്രിയുടെ കുടുംബത്തിലേക്ക് കൊണ്ടുവരികയാണ്. മകന്റേയും മകളുടേയും കുടുംബത്തിൽ കൂടി പടർന്നു പന്തലിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ എഴുതിയത് പോലെ, ‘അരിവാരാൻ അരിക്കൊമ്പൻ, ചക്കവാരാൻ ചക്കക്കൊമ്പൻ, കേരളം വാരാൻ ഇരട്ടച്ചങ്കൻ’ എന്നത് യാഥാർഥ്യമാണെന്നും’ കെ സുധാകരൻ പറഞ്ഞു. അഴിമതി ഭരണത്തിനെതിരെ പ്രതിപക്ഷ സമരം കടുപ്പിക്കുമെന്നും സുധാകരൻ കുട്ടിച്ചേർത്തു. പ്രസാഡിയ കമ്പനിയുമായ് മുഖ്യമന്ത്രിയുടെ കുടുംബത്തിന് അടുത്ത ബന്ധമുണ്ട്. പിണറായി വിജയന്റെ അദാനിയാണ് ഊരാളുങ്കൽ . കരാറുകളെല്ലാം ഊരാളുങ്കലിന് പോവുകയാണ്. കരാറിൽ കമ്മീഷൻ തുക പാർട്ടിക്കും മുഖ്യമന്ത്രിക്കുമെന്നും സുധാകരൻ പറഞ്ഞു.

Continue Reading