Connect with us

HEALTH

ഭക്ഷ്യവിഷബാധയെത്തുടർന്ന് 13 കാരൻ  മരിച്ചു.ഗുരുതരാവസ്ഥയിലായ 2 വിദ്യാർഥികൾ ആശുപത്രിയിൽ

Published

on


തൃശൂർ: തൃശൂരിൽ ഭക്ഷ്യവിഷബാധയെത്തുടർന്ന് സ്കൂൾ വിദ്യാർഥി മരിച്ചു. ഗുരുതരാവസ്ഥയിലായ 2 വിദ്യാർഥികൾ ആശുപത്രിയിൽ ചികിത്സയിലാണ്.

കാട്ടൂർ കൊട്ടാരത്തിൽ വീട്ടിൽ അനസിന്‍റെ മകനായ ഹംദാൻ (13) ആണ് മരിച്ചത്. ഹംദാന്‍റെ സഹോദരി ഹന (17), പിതൃസഹോദരന്‍റെ മകൻ നിജാദ് അഹമദ് (10) എന്നിവരാണ് ചികിത്സയിലുള്ളത്.

കുടുംബവുമൊത്ത് വാഗമണിലേക്ക് മേയ് രണ്ടിന് വിനോദയാത്ര പോയിരുന്നു. അവിടെനിന്നു കഴിച്ച ചിക്കൻ ബിരിയാണിയിൽ നിന്നാണ് മൂന്നുപേർക്കും ഭക്ഷ്യവിഷബാദയേറ്റതെന്നാണ് നിഗമനം. കഴിഞ്ഞ ദിവസം മൂന്നുപേർക്കും വയറിളക്കവും ഛർദിയും അനുഭവപ്പെട്ടിരുന്നു. തുടർന്ന് ആദ്യം കാട്ടൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തൃശൂരിലെ എലൈറ്റ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

കൂടുതൽ വിവരങ്ങൾ വ്യക്തമാകണമെങ്കിൽ പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്തുവരണം. ഇരിങ്ങാലക്കുട നാഷണൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായിരുന്നു ഹംദാൻ

Continue Reading