Connect with us

Crime

സ്വിഫ്റ്റ് ബസില്‍ യുവതിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. പിന്നീട് പ്രതി സ്വയം കഴുത്തറുത്തു.

Published

on

തിരൂരങ്ങാടി: മൂന്നാറില്‍നിന്ന് ബെംഗളൂരുവിലേക്കുപോയ കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് ബസില്‍ യുവതിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. പിന്നീട് ഇയാള്‍ സ്വയം കഴുത്തറുത്തു. ഗുരുതരമായി പരിക്കേറ്റ യുവാവിനെയും നെഞ്ചത്തു കുത്തേറ്റ യുവതിയെയും കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗൂഡല്ലൂര്‍ സ്വദേശി സീതയ്ക്കാണ് കുത്തേറ്റത്. ഇവരെ ആക്രമിച്ച സനില്‍ (25) വയനാട് മൂലങ്കാവ് സ്വദേശിയാണ്.
മലപ്പുറംജില്ലയിലെ വെന്നിയൂരില്‍വെച്ച് വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. പരിക്കേറ്റ ഇവരെ യാത്രക്കാരും ബസ് ജീവനക്കാരുംചേര്‍ന്ന് ആദ്യം തിരൂരങ്ങാടി എം.കെ.എച്ച്. ആശുപത്രിയിലേക്കു കൊണ്ടുപോയി. അബോധാവസ്ഥയിലായ യുവാവിന്റെ നില അതിഗുരുതരമായതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയിലേക്കു മാറ്റി. പിന്നീട് യുവതിയെയും ഇതേ ആശുപത്രിയിലേക്കു മാറ്റി.
ഗൂഡല്ലൂര്‍ സ്വദേശിയായ സീത ആലുവയില്‍ ഹോം നഴ്‌സാണെന്നറിയുന്നു. ഇവര്‍ അങ്കമാലി ഭാഗത്തുനിന്ന് ബസില്‍ കയറിയതായാണ് സൂചന. യുവാവ് മലപ്പുറം ജില്ലയില്‍നിന്നാണ് ബസില്‍ കയറിയതെന്നാണ് യാത്രക്കാര്‍ നല്‍കുന്ന വിവരം. ബസ് ഇടയ്ക്കുവെച്ച് ഭക്ഷണംകഴിക്കാനായി നിര്‍ത്തിയശേഷം പുറപ്പെട്ടതിനു പിന്നാലെയാണ് ആക്രമണമുണ്ടായത്. യുവതിയുടെ നെഞ്ചത്തു കുത്തിയശേഷം യുവാവ് ബസിന്റെ പിന്നിലേക്കുപോയി ആ കത്തികൊണ്ട് സ്വയം കഴുത്തറുക്കുകയായിരുന്നു.

Continue Reading