Connect with us

KERALA

കഴക്കൂട്ടം മുൻ എം എൽ എ പ്രൊഫ. നബീസാ ഉമ്മാൾ  അന്തരിച്ചു

Published

on

തിരുവനന്തപുരം: കഴക്കൂട്ടം മുൻ എം എൽ എ പ്രൊഫ. നബീസാ ഉമ്മാൾ (92) അന്തരിച്ചു. നെടുമങ്ങാട് പത്താംകല്ലിലെ വസതിയിലായിരുന്നു അന്ത്യം.  199ൽ നെടുമങ്ങാട് നഗരസഭ ചെയർപേഴ്സനായി. സംസ്ഥാനത്തെ നിരവധി സർക്കാർ കോളേജുകളിൽ അദ്ധ്യാപികയും പ്രിൻസിപ്പലുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പണ്ഡിതയും സാംസ്കാരിക പ്രഭാഷകയുമായിരുന്നു.

1986ൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ പ്രിൻസിപ്പലായിരിക്കെയാണ് സർവിസിൽ നിന്നും വിരമിച്ചത്. എ ആര്‍ രാജരാജവര്‍മ്മക്കുശേഷം യൂണിവേഴ്‌സിറ്റി കോളജില്‍ വകുപ്പ് അദ്ധ്യക്ഷയും പ്രിന്‍സിപ്പലുമാകുന്ന ആദ്യ മലയാള പണ്ഡിതയായിരുന്നു നബീസാ ഉമ്മാൾ. മുസ്ലീം വിഭാഗത്തിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ആദ്യ വനിതയാണ്.
1987 ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സി പി എം സ്വതന്ത്ര സ്ഥാനാർത്ഥിയായി കഴക്കൂട്ടം മണ്ഡലത്തിൽ മത്സരിച്ച് വിജയിച്ചു. എന്നാൽ 1991ലെ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടത്തുനിന്നും എം വി രാഘവനോട് 689 വോട്ടുകൾക്ക് പരാജയപ്പെട്ടു.

Continue Reading