Connect with us

Crime

മകന് സിനിമയില്‍ അഭിനയിക്കാന്‍ നല്ലൊരു അവസരം കിട്ടിയിട്ടും അത് വേണ്ടെന്ന് വെച്ചത് ലഹരിയോടുള്ള ഭയം മൂലമാണെന്നു ടിനി ടോം

Published

on

തിരുവനന്തപുരം :ഇന്ന് സിനിമയില്‍ ലഹരി ഉപയോഗം വര്‍ധിച്ചുവരുന്നതായി നടന്‍ ടിനി ടോം. തന്റെ മകന് സിനിമയില്‍ അഭിനയിക്കാന്‍ നല്ലൊരു അവസരം കിട്ടിയിട്ടും അത് വേണ്ടെന്ന് വെച്ചത് ലഹരിയോടുള്ള ഭയം മൂലമാണെന്നും ടിനി ടോം പറയുന്നു.

കേരള സര്‍വകലാശാല യുവജനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തന്റെ മകന് സിനിമയില്‍ ഒരു പ്രമുഖ നടന്റെ മകന്റെ വേഷത്തില്‍ അഭിനയിക്കാനാണ് അവസരം ലഭിച്ചിരുന്നതെന്നും പക്ഷേ, സിനിമയില്‍ അഭിനയിക്കാന്‍ മകനെ വിടില്ലെന്ന് തന്റെ ഭാര്യ ഉറപ്പിച്ചു പറഞ്ഞുവെന്നും ടിനി ടോം പറയുന്നു

അത് മറ്റൊന്നും കൊണ്ടല്ല, ലഹരി ഉപയോഗത്തെക്കുറിച്ചുള്ള പേടിയായിരുന്നു അവള്‍ക്ക്. സിനിമയില്‍ പലരും ലഹരി ഉപയോഗിക്കുന്നുണ്ടെന്നും 16-18 വയസ്സിലാണു കുട്ടികള്‍ വഴി തെറ്റുന്നതെന്നും ടിനി ടോം പറയുന്നു. തനിക്ക് ഒരു മകനേയുള്ളുവെന്നും അവന്റെ നല്ല ജീവിതം കളയാന്‍ താത്പര്യമില്ലെന്നും ടിനി ടോം കൂട്ടിച്ചേര്‍ത്തു.

ലഹരിക്ക് അടിമയായ ഒരു നടനെ അടുത്തിടെ കണ്ടിരുന്നുവെന്നും അദ്ദേഹത്തിന്റെ പല്ലുകള്‍ പൊടിഞ്ഞു തുടങ്ങിയിരുന്നുവെന്നും ടിനി ടോം പറഞ്ഞു. അദ്ദേ ഹം ലഹരി ഉപയോഗിക്കുന്നതു കൊണ്ട് നന്നായി അഭിനയിക്കുന്നുണ്ടെന്നു പലരും പറയുന്നുവെന്നും താരം പറയുന്നു.ഇപ്പോള്‍ പല്ല് , അടുത്തത് എല്ലു പൊടിയും. അതു കൊണ്ടു കലയാകണം നമുക്ക് ലഹ രിയെന്നും ടിനി ടോം വ്യക്തമാക്കി. ലഹരിക്കെതിരായ പൊലീസിന്റെ യോദ്ധാവ്’ ബോധവല്‍ക്കരണ പരി പാടിയുടെ അംബാസഡര്‍ കൂടിയാണ് ടിനി ടോം.

Continue Reading