Connect with us

KERALA

സെക്രട്ടേറിയറ്റില്‍ തീപ്പിടിത്തം. ഫയര്‍ഫോഴ്‌സിന്റെ രണ്ടു യൂണിറ്റ് സ്ഥലത്തെത്തി തീയണച്ചു.

Published

on

തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ തീപ്പിടിത്തം. നോര്‍ത്ത് സാന്‍വിച്ച്‌ ബ്ലോക്കിലാണ് തീപ്പിടിത്തമുണ്ടായത്. ഫയര്‍ഫോഴ്‌സിന്റെ രണ്ടു യൂണിറ്റ് സ്ഥലത്തെത്തി തീയണച്ചു.

സെക്രട്ടറിയേറ്റിലെ മൂന്നാം നിലയില്‍ പ്രവർത്തിക്കുന്ന മന്ത്രി പി.രാജീവിന്റെ ഓഫീസിന് സമീപമാണ് തീപ്പിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കര്‍ട്ടനും സീലിങ്ങും കത്തി നശിച്ചു. ഫയലുകള്‍ ഒന്നും കത്തിനശിച്ചിട്ടില്ലെന്നാണ് പോലീസ് അറിയിച്ചത്.2020-ലും ഇതേ ബ്ലോക്കില്‍ തീപ്പിടിത്തമുണ്ടായിരുന്നു. അന്ന് ഫയലുകളും കമ്പ്യൂട്ടറുകളുമുള്‍പ്പടെ കത്തി നശിച്ചിരുന്നു

Continue Reading