Crime
നിടുംപൊയിലിൽ ലോറി ഡ്രൈവർ ക്ളീനറെ ജാക്കിലിവർ കൊണ്ടടിച്ചുകൊന്നു

കണ്ണൂർ: ലോറി ഡ്രൈവർ ക്ളീനറെ ജാക്കിലിവർ കൊണ്ടടിച്ചുകൊന്നു. കണ്ണൂർ പേരാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിടുംപൊയിലിന് സമീപം മാനന്തവാടി ചുരത്തിൽ ഇന്ന് പുലർച്ചെ 4.30 ഓടെയാണ് സംഭവം. കൊല്ലം പത്തനാപുരം സ്വദേശി സിദിഖാണ് (28) കൊല്ലപ്പെട്ടത്. മൃതദേഹം റോഡരികിൽ ഉപേക്ഷിച്ച് പോയ ലോറി ഡ്രൈവർ പത്തനാപുരം സ്വദേശി നിഷാദ് (29) കണ്ണവം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയിട്ടുണ്ട്
ആന്ധ്രയിൽ നിന്ന് സിമന്റ് ലോഡുമായി കൂത്തുപറമ്പലേക്ക് വരികയായിരുന്ന ലോറിയിലെ ജീവനക്കാരാണ് സിദ്ദിഖും നിഷാദും. ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും സിദിഖിനെ ജാക്കിലിവർ കൊണ്ട് നിഷാദ് അടിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പേരാവൂർ താലൂക്കാശുപതിയിൽ സൂക്ഷിച്ചിരിക്കുകയാണ്.