Connect with us

NATIONAL

ആദ്യം സിദ്ധരാമയ്യ മുഖ്യമന്ത്രി; ഡി.കെ ശിവകുമാറിന് ഉപമുഖ്യമന്ത്രി പദം; ഇന്നു ചേരുന്ന  കക്ഷി യോഗത്തിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും

Published

on


    
ബംഗളുരു :കർണാടകയിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയായേക്കുമെന്ന സൂചന ശക്തം. തന്റെ അവസാന തിരഞ്ഞെടുപ്പായിരിക്കും ഇതെന്നു പ്രഖ്യാപിച്ച സിദ്ധരാമയ്യയ്ക്ക് അവസരം നൽകണമെന്ന ചിന്ത ദേശീയ നേതൃത്വത്തിനുണ്ട്. അതേസമയം, പിസിസി പ്രസിഡന്റ് ഡി.കെ.ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന് അദ്ദേഹത്തെ പിന്തുണയ്ക്കുന്ന എംഎൽഎമാർ ആവശ്യമുന്നയിച്ചിട്ടുണ്ട്.

ഇന്നു വൈകിട്ട് അഞ്ചിനു ചേരുന്ന നിയമസഭാ കക്ഷി യോഗത്തിൽ മുഖ്യമന്ത്രിയെ ഒൗദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണു വിവരം. സിദ്ധരാമയ്യ മുഖ്യമന്ത്രിയായാൽ ശിവകുമാറിനെ ഉപമുഖ്യമന്ത്രിയാക്കിയേക്കും. ലിംഗായത്ത് പ്രതിനിധിയെന്ന നിലയിൽ എം.ബി.പാട്ടീൽ, ദലിത് നേതാവ് ജി.പരമേശ്വര എന്നിവരെയും ഉപമുഖ്യമന്ത്രി പദത്തിലേക്കു പരിഗണിച്ചേക്കും. മുഖ്യമന്ത്രി പദത്തിൽ സിദ്ധരാമയ്യയ്ക്കും ശിവകുമാറിനും രണ്ടര വർഷം വീതം നൽകണമെന്ന വാദവുമുണ്ട്.

Continue Reading