NATIONAL
അരി വിട്ട് കളിയില്ല തമിഴ്നാട് മണലാര്‍ എസ്റ്റേറ്റിലെ റേഷന്‍ കട അരിക്കൊമ്പന്‍ ആക്രമിച്ചു

മേഘമല : അരിക്കൊമ്പൻ വീണ്ടും വാർത്തകളിൽ ഇടം നേടുന്നു. തമിഴ്നാട് മണലാര്‍ എസ്റ്റേറ്റിലെ റേഷന്‍ കട അരിക്കൊമ്പന്‍ ആക്രമിച്ചു. കടയുടെ ജനല്‍ ഭാഗികമായി തകര്‍ത്തെങ്കിലും അരി എടുത്തില്ല. പിന്നാലെ അരിക്കൊമ്പന്‍ കാട്ടിലേക്കു മടങ്ങി. പുലർച്ചെ രണ്ടുമണിയോടെയാണ് മേഘമലയിൽനിന്ന് ഒൻപതു കിലോമീറ്റർ അകലെയുള്ള മണലാർ എസ്റ്റേറ്റിലേക്ക് ആന എത്തിയതെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചത്. റേഷൻകട ആക്രമിച്ച പശ്ചാത്തലത്തിൽ പ്രദേശവാസികളാകെ ആശങ്കയിലാണ്.