Connect with us

Crime

താനൂർ ബോട്ടപകടം: അന്വേഷണം തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരിലേക്ക്

Published

on

മലപ്പുറം: താനൂർ ബോട്ടപകടത്തിന്‍റെ അന്വേഷണം തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരിലേക്ക്. ബേപ്പൂരിലേയും പൊന്നാനിയിലേയും തുറമുഖ ഓഫീസുകളിൽ നിന്ന് ബോട്ടിന് അനുമതി നൽകിയതായി കണ്ടെത്തിയിരുന്നു. തുടർന്ന് രേഖകൾ പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി മൊഴിരേഖപ്പെടുത്തും. സംഭവവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വേഗത്തിലാക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.

അതേസമയം ബോട്ടിന്‍റെ സാങ്കേതിക കാര്യങ്ങൾ പരിശോധിക്കുന്നതിനായി കൊച്ചി സാങ്കതിക സർവ്വകലാശാലയിൽ നിന്നുള്ള വിദഗ്ധ സംഘം ഇന്നോ നാളെയോ എത്തും. മീൻ പിടിക്കുന്ന ബോട്ട് രൂപമാറ്റം വരുത്തിയപ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ ‘അറ്റ്ലാന്‍റിക്’ ബോട്ട് പാലിച്ചിട്ടുണ്ടോയെന്നാണ് പ്രധാനമായും സംഘം പരിശോധിക്കുക. അന്വേഷണ സംഘത്തിന്‍റെ നിർദേശപ്രകാരമാണ് സാങ്കേതിക വിദഗ്ധർ പരിശോധനക്കായി എത്തുന്നത്.

Continue Reading