Connect with us

Crime

ലൈഫ് മിഷൻ കോഴക്കേസിൽ വിചാരണ നടപടികൾ ആരംഭിച്ചു

Published

on

കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ വിചാരണ നടപടികൾക്ക് തുടക്കമായി. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും കേസിലെ ഒന്നാം പ്രതിയുമായ എം ശിവശങ്കറും ഏഴാം പ്രതി സന്തോഷ് ഈപ്പനും കോടതിയിൽ ഹാജരായി. മറ്റു പ്രതികൾ അവധിക്ക് അപേക്ഷ നൽകി.

കേസിലെ നാലാം പ്രതിയായ ഈജിപ്ഷ്യൻ പൗരന് ഇതു വരെ സമൻ‌സ് നൽകാനായിട്ടില്ല. കേസ് ജൂൺ 23 ലേക്ക് മാറ്റി. പ്രളയബാധിതർക്ക് വീട് നിർമിച്ചു നൽകുന്നതിനായുള്ള ലൈഫ് മിഷൻ പദ്ധതിയിൽ കോടികളുടെ കോഴ നടന്നുവെന്നാണ് ആരോപണം.

Continue Reading