Crime
ചെറുപുഴ പാടിയോട്ടുചാലിൽ ഒരു വീട്ടിലെ 5 പേർ മരിച്ച നിലയിൽ

കണ്ണൂർ: ചെറുപുഴ പാടിയോട്ടുചാൽ വച്ചാലിൽ ഒരു വീട്ടിലെ 5 പേർ മരിച്ച നിലയിൽ. ശ്രീജ മക്കളായ സൂരജ, സുരഭി, സുജിത്ത്, ശ്രീജയുടെ ഇപ്പോഴത്തെ ഭർത്താവ് ഷാജി എന്നിവരാണ് മരിച്ചത്. മക്കളെ കൊലപ്പെടുത്തിയതിനു ശേഷം ഒരു ഫാനിൽ ഭാര്യയും ഭർത്താവും തൂങ്ങിയതാണെന്നു കരുതുന്നു. ശ്രീജയും ഭർത്താവും ഫാനിലും മക്കൾ സ്റ്റയർകെയ്സിലുമാണ് തൂങ്ങിയ നിലയിൽ കണ്ടത്. വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു.ഷാജിക്ക് വേറെ ഭാര്യയും രണ്ട് മക്കളും ഉണ്ട്. കഴിഞ്ഞ 16ന് ആണ് ഷാജി ശ്രീജയെ വിവാഹം കഴിച്ചത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.