Connect with us

Crime

ഹോട്ടല്‍ ഉടമയെ കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ അട്ടപ്പാടി ചുരത്തെ കൊക്കയില്‍ നിന്ന് രണ്ട് ബാഗുകൾ കണ്ടെത്തി

Published

on

തിരൂര്‍: കോഴിക്കോട് ഹോട്ടല്‍ നടത്തുന്ന തിരൂര്‍ സ്വദേശിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അട്ടപ്പാടി ചുരം ഒന്‍പതാം വളവിന് താഴെ കൊക്കയില്‍ നിന്ന് രണ്ട് ട്രോളി ബാഗുകള്‍ കണ്ടെത്തി. മുകളില്‍ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞ നിലയിലാണ് ബാഗുകള്‍. ബാഗുകളില്‍ ഒന്ന് പാറക്കൂട്ടത്തിനിടയിലും മറ്റൊന്ന് വെള്ളത്തിലുമാണുള്ളത്. ഒന്‍പതരയോടെ മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ബാഗുകള്‍ പരിശോധിക്കും.

കോഴിക്കോട് ഒളവണ്ണയില്‍ ഹോട്ടല്‍ നടത്തുന്ന തിരൂര്‍ എഴൂര്‍ മേച്ചേരി വീട്ടില്‍ ബീരാന്റെ മകന്‍ സിദ്ദിഖ് (58) കൊല്ലപ്പെട്ടതായാണ് പോലീസ് കണ്ടെത്തിയിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ ഹോട്ടലില്‍ ജോലിചെയ്തിരുന്ന ചെര്‍പ്പുളശ്ശേരി സ്വദേശി ഷിബിലി (22), ഫര്‍ഹാന (18) എന്നിവര്‍ ചെന്നെയിൽ പിടിയിലായി. ഫർഹാനയുടെ സുഹൃത്ത് ആഷിഖിനെ കൂടി പോലീസ് ഇന്ന് കസ്റ്റഡിയിലെടുത്തു.

സിദ്ദിഖിനെ കൊലപ്പെടുത്തിയെന്നും മൃതദേഹം ട്രോളിബാഗിലാക്കി അട്ടപ്പാടി ചുരത്തില്‍ ഉപേക്ഷിച്ചതായും ഇവര്‍ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അട്ടപ്പാടി ചുരത്തില്‍നിന്ന് ബാഗുകള്‍ കണ്ടെത്തിയിരിക്കുന്നത്. ഇവ പോലീസ് ഇപ്പോൾ പരിശോധന നടത്തും

Continue Reading