Crime
വ്യവസായിയുടെ കൊലപാതകം; കണ്ടെത്തിയ ബാഗിലുള്ളത് മൃതദേഹമെന്ന് സ്ഥിരീകരിച്ചു

കോഴിക്കോട്: വ്യവസായിയെ കൊലപ്പെടുത്തി മൃതദേഹം അട്ടപ്പാടി ചുരത്തില്‍ തള്ളിയ സംഭവത്തില്‍ മൃതദേഹാവിശിഷ്ടങ്ങള്‍ അടങ്ങിയ ട്രോളി ബാഗുകള്‍ കണ്ടെടുത്ത് പോലീസ്. അട്ടപ്പാടി ഒമ്പതാം വളവില്‍ നിന്ന് രണ്ട് ബാഗുകളാണ് അഗ്നിശമന സേനയുടെ സഹായത്തോടെ പോലീസ് കണ്ടെടുത്തിരിക്കുന്നത്. ബാഗിനുള്ളില്‍ മൃതദേഹാവശിഷ്ടങ്ങള്‍ തന്നെയാണെന്ന് പോലീസ് അറിയിച്ചു. മൃതദേഹം തിരിച്ചറിയുന്നതിനായി മരിച്ച ബന്ധുക്കളും സ്ഥലത്തെത്തിയിട്ടുണ്ട്.
സംഭവത്തിൽ ചെന്നെെയിൽ നിന്ന് പിടിയിലായ ഷിബിലി (22) ഫർഹാന (18) എന്നിവർക്ക് പുറമെ ഫർഹാനയുടെ മറ്റൊരു സുഹൃത്ത് ആഷിക്കിനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആഷിഖിന് കൃത്യത്തില്‍ നേരിട്ട് പങ്കുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം. കുറ്റകൃത്യം നടക്കുന്ന സമയത്ത് ഇയാള്‍ മുറിയിലുണ്ടായിരുന്നു. ട്രോളി ബാഗ് എവിടെയാണ് ഉപേക്ഷിച്ചതെന്ന് ആഷിഖിന് വ്യക്തതയുണ്ടെന്നും പോലീസ് അറിയിച്ചു. പാലക്കാട് നിന്നാണ് ഇയാള്‍ പോലീസിന്റെ പിടിയിലാകുന്നത്.