Connect with us

KERALA

നായയെ കുളിപ്പിക്കുന്നതിനിടെ മലയാളി സഹോദരങ്ങൾ കുളത്തിൽ മുങ്ങിമരിച്ചു.

Published

on

ഡോംബിവ്‌ലി: മുംബയിൽ മലയാളി സഹോദരങ്ങൾ കുളത്തിൽ മുങ്ങിമരിച്ചു. ഡോംബിവ്‌ലി ഈസ്‌റ്റ് ആനന്ദം റീജൻസിയിലെ താമസക്കാരായ ഹരിപ്പാട് സ്വദേശികൾ രവീന്ദ്രന്റെയും ദീപ രവീന്ദ്രന്റെയും മക്കൾ ഡോ.രഞ്ജിത്ത് രവീന്ദ്രൻ (21), കീർത്തി രവീന്ദ്രൻ (17) എന്നിവരാണ് മരിച്ചത്. ഡോംബി‌വ്‌ലി ഈസ്‌റ്റിൽ ദാവ്‌ഡിയിലെ കുളത്തിൽ ഇവരുടെ നായയെ കുളിപ്പിക്കുന്നതിനിടെയായിരുന്നു ദുരന്തം.
കുളിപ്പിക്കുന്നതിനിടെ ഇവരുടെ നായ കുളത്തിൽ ആഴമേറിയ ഭാഗത്തേക്ക് നീന്തിപ്പോയി. പിടിക്കാൻ ശ്രമിക്കുന്നതിനിടെ രഞ്ജിത്ത് മുങ്ങിത്താണു. രക്ഷിക്കാൻ ശ്രമിക്കുകയായിരുന്ന കീർത്തിയും മുങ്ങിപ്പോകുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. മാതാപിതാക്കൾ ചികിത്സാർത്ഥം നാട്ടിലേക്ക് പോയ സമയത്താണ് അപകടമുണ്ടായത്. മാൻപാഡ പൊലീസും അഗ്നിരക്ഷാ സേനയും ഏറെനേരം നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പോസ്‌റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും. നവിമുംബയ് സീവുഡ് ആശുപത്രിയിലെ ഹൗസ് സർജനാണ് രഞ്ജിത്ത്. എച്ച്.എസ്.സി പഠനം പൂർത്തിയാക്കി നിൽക്കുകയായിരുന്നു കീർത്തി.

Continue Reading