Connect with us

KERALA

ടാങ്കർ ലോറിക്ക് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ തലശേരി സെമിനാരിയിലെ വൈദികന്‍ മരിച്ചു.

Published

on

കണ്ണൂർ: ടാങ്കർ ലോറിക്ക് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ വൈദികന്‍ മരിച്ചു.

തലശേരി മൈനർ സെമിനാരി വൈസ് റെക്‌ടർ ഫാ. മനോജ് ഒറ്റപ്ലാക്കലാണ് മരിച്ചത്. ഒപ്പമുണ്ടായുരുന്ന മറ്റ് 3 വൈദികരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഫാ. ജോർജ് കരോട്ട്, ഫാ. പോൾ മുണ്ടോളിക്കൽ, ഫാ ജോസഫ് പണ്ടാരപറമ്പിൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ 4ന് വൈദികർ പാലയിൽ നിന്ന് തലശേരിയിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടാവുന്നത്.

Continue Reading