NATIONAL
അരികൊമ്പന്റെ ആകമണത്തിൽ പരിക്കേറ്റയാൾ മരിച്ചു

ഇടുക്കി: അരികൊമ്പന്റെ ആകമണത്തിൽ പരിക്കേറ്റയാൾ മരിച്ചു. കമ്പം സ്വദേശി പാൽരാജ് (57) ആണ് മരിച്ചത്. അരിക്കൊമ്പൻ കമ്പം ടൗണിലൂടെ ഓടിനടക്കുകയും വാഹനങ്ങൾക്കുനേരെ ആക്രമണം അഴിച്ചുവിടുകയും ചെയ്‌തിരുന്നു. അതിനിടെ ബൈക്കിൽ ഇരിക്കുകയായിരുന്ന പാൽരാജിന് പരിക്കേറ്റു. തലയ്‌ക്കും വയറിനും ഗുരുതര പരിക്കേറ്റ പാൽരാജിനെ തേനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കവെയാണ് അന്ത്യം.
പാൽരാജിന്റെ എല്ലുകൾ ഒടിഞ്ഞുപോയിരുന്നുവെന്നും ആന്തരിക രക്തസ്രാവമുണ്ടായിരുന്നെന്നും ഡോക്ടർമാർ പറഞ്ഞു. പോസ്റ്റ്‌മോർട്ടം നടപടികൾക്കുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.