Connect with us

Crime

ഡോ. വന്ദന ദാസിന്‍റെയും രജ്ഞിത്തിന്‍റെ കുടുംബത്തിനു 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

Published

on

തിരുവനന്തപുരം: കൊട്ടാരക്കാരെ താലൂക്ക് ആശുപത്രിയിൽ ആക്രമിയുടെ കുത്തേറ്റ് മരിച്ച ഡോ. വന്ദന ദാസിന്‍റെ കുടുംബത്തിനും തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ മരിച്ച ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ ആറ്റിങ്ങൽ സ്വദേശി രജ്ഞിത്തിന്‍റെ കുടുംബത്തിനും 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മന്ത്രി സഭ യോഗം.

കോട്ടയം സ്വദേശിയായ വന്ദന ദാസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിചെയ്യവെ വൈദ്യ പരിശോധനയ്ക്കെത്തിച്ച പ്രതി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കിൻഫ്ര പാർക്കിൽ മെഡിക്കൽ സർവീസസ് കോർപറേഷന്‍റെ ഗോഡൗണിലുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമാക്കാൻ ശ്രമിക്കെവയായിരുന്നു മരണം.

Continue Reading