Connect with us

Crime

കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന് തീയിട്ടു

Published

on

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന് തീയിട്ടു.  ഇന്ന് പുലര്‍ച്ചെ 1.30-നാണ് തീപ്പിടിത്തം ശ്രദ്ധയില്‍പ്പെട്ടത്.പിന്നിലെ ജനറല്‍ കോച്ചാണ് കത്തിനശിച്ചത്.പുലര്‍ച്ചെ 5.10-ന് പുറപ്പെടേണ്ട വണ്ടിയാണ്.

ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റേഷന്‍ മാസ്റ്ററും അധികൃതരും അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന രാത്രി 2.20-ഓടെ തീ അണച്ചു. മറ്റു കോച്ചുകളെ ഉടന്‍ വേര്‍പെടുത്തിയതിനാല്‍ തീ പടര്‍ന്നില്ല.

ഏപ്രില്‍ രണ്ടിന് രാത്രി 9.25-ന് ഏലത്തൂരില്‍ ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യുട്ടീവില്‍ തീ വെച്ച സംഭവത്തിന് പിന്നാലെയാണ് ഇത്. കണ്ണൂര്‍ റെയില്‍വേ യാര്‍ഡിലെ രണ്ടാമത്തെ സംഭവമാണിത്. 2014 ഒക്ടോബര്‍ 20-ന് പുലര്‍ച്ചെ 4.45-ന് കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യുട്ടീവ് എക്‌സ്പ്രസില്‍ യുവാവ് സ്ത്രീക്ക് നേരെ പെട്രോളൊഴിച്ച് തീ കൊളുത്തിയിരുന്നു.  മലപ്പുറം കൊണ്ടോട്ടി കിടങ്ങല്ലൂര്‍ സ്വദേശി ഫാത്തിമ(45)  സംഭവത്തിൽ കൊല്ലപ്പെട്ടിരുന്നു.

Continue Reading