KERALA
അടുത്ത 5 ദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യത
തിരുവനന്തപുരം: അറബിക്കടലിൽ ന്യൂനമർദ്ദത്തിന്‍റെ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. തെക്ക്- കിഴക്കന്‍ അറബികടലിൽ ജൂൺ അഞ്ചോടെ ചക്രവാതചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇത് രൂപപ്പെട്ട് കഴിഞ്ഞാൽ തുടർന്നുള്ള 48 മണിക്കൂറിൽ ന്യൂനമർദ്ദമായി മാറുമെന്നുമാണ് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.
ഈ ന്യൂനമർദ്ധത്തിന്‍റെ സഞ്ചാരപാതയെ അടിസ്ഥനമാക്കിയാവും വരും ദിവസങ്ങളിൽ കേരളത്തിലെ മഴയുടെ സാധ്യത. ചക്രവാതചുഴിയുടെ സ്വാധീനഫലമായി അടുത്ത 5 ദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴയും ശക്തമായ കാറ്റിനുമാണ് കാലാസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. അതിനാൽ തന്നെ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
