Crime
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ . ജലന്തർ ബിഷപ്പ് സ്ഥാനത്ത് നിന്ന് രാജിവെച്ചു

ന്യൂഡൽഹി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ രാജിവെച്ചു. ജലന്തർ ബിഷപ്പ് സ്ഥാനമാണ് രാജിവെച്ചത്. ഇനി മുതൽ ഫ്രാങ്കോ ബിഷപ്പ് എമരിറ്റസ് എന്ന് അറിയപ്പെടും.
ജലന്തർ രൂപതയുടെ നല്ലതിനും പുതി ബിഷപ്പിനെ നിയമിക്കാനുമാണ് താൻ രാജിവെയ്ക്കുന്നത്. പ്രത്യക്ഷമായും പരോഷമായും കുറേ അനുഭവിച്ചെന്നും തനിക്കായി പ്രാർഥിച്ചവർക്കും കൂടെ നിന്നവർക്കും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, രാജി ആവശ്യപ്പെട്ടത് അച്ചടക്ക നടപടിയല്ലെന്ന് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനാതിപതി അറിയിച്ചിരുന്നു. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ഫ്രാങ്കോയെ കോടതി വെറുതെ വിട്ടിരുന്നു. എന്നാൽ കേസ് അപ്പീലിൽ പോയിരുന്നു.