KERALA
ആലപ്പുഴയിലെ വിഭാഗീയത പി.പി. ചിത്തര്ഞ്ജൻ എംഎൽഎ അടക്കമുള്ള നേതാക്കൾക്ക് എം.വി.ഗോവിന്ദന്റെ നോട്ടീസ്

ആലപ്പുഴ: ആലപ്പുഴയിലെ വിഭാഗീയതയുടെ പശ്ചാത്തലത്തിൽ കടുത്ത നടപടിക്കൊരുങ്ങി സിപിഎം സംസ്ഥാന നേതൃത്വം. പി.പി. ചിത്തര്ഞ്ജൻ എംഎൽഎ അടക്കമുള്ള നേതാക്കൾക്ക് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നോട്ടീസയച്ചു.
നാല് ഏരിയാ കമ്മിറ്റികളിലെ വിഭാഗീയതയുമായി ബന്ധപ്പെട്ടാണ് ജില്ലയിലെ രണ്ട് പ്രബല ഗ്രൂപ്പുകളിൽപ്പെട്ടവർക്ക് നോട്ടീസയച്ചിരിക്കുന്നത്.
ഈ മാസം പത്തിനകം വിശദീകരണം നൽകണമെന്നാണ് നോട്ടീസിലെ നിർദേശം. പി.കെ. ബിജുവും ടി.പി. രാമകൃഷ്ണനും അംഗങ്ങളായ കമ്മീഷന്‍റെ റിപ്പോർട്ട് പ്രകാരമാണ് നടപടി. വിഭാഗീയതയിൽ നേതാക്കൾക്ക് പങ്കുണ്ടെന്ന നിരീക്ഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് നോട്ടീസ്.