Connect with us

Crime

ബ്രിജ് ഭൂഷന്‍റെ അറസ്റ്റ് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തി.

Published

on

ന്യൂഡൽഹി: ലൈംഗികാരോപണം നേരിടുന്ന ബിജെപി എംപിയും റസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ മുൻ പ്രസിഡന്‍റുമായി ബ്രിജ് ഭൂഷന്‍റെ അറസ്റ്റ് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തി. ഞായറാഴ്ച്ച രാത്രി 11 മണിക്ക് ഡൽഹിയിലെ അമിത് ഷായുടെ വസതിയിൽ നടത്തിയ കൂടിക്കാഴ്ച്ച 2 മണിക്കൂറോളം നീണ്ടു. ഗുസ്തി താരങ്ങളായ ബജ്റംഗ് പുനിയ, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, സംഗീത ഫോഗട്ട് എന്നിവരാണ് അമിത് ഷായെ സന്ദർശിച്ചത്.

ബ്രിജ് ഭൂഷനെതിരെ ശക്തമായ നടപടി വേണമെന്നാണ് ഗുസ്തി താരങ്ങളുടെ ആവശ്യം. നിയമം നിയമത്തിന്‍റെ വഴിക്ക് പോവട്ടേയെന്നാണ് അമിത്ഷാ പറഞ്ഞതെന്നാണ് വിവരം. പ്രായപൂർ‌ത്തിയാവാത്ത 7 ഗുസ്തിതാരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ബ്രിജ് ഭൂഷനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ മാസങ്ങളായി സമരം നടത്തുകയാണ്. നടപടികളുണ്ടാകാത്തതിനെ തുടർന്ന് ഗുസ്തി താരങ്ങൾ മെഡലുകൾ ഗംഗയിലെറിയുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും കർഷിക നേതാക്കളുടെ ഇടപെടലിനെ തുടർന്ന് താരങ്ങൾ തീരുമാനത്തിൽ നിന്ന് പിൻമാറുകയായിരുന്നു.”

Continue Reading