NATIONAL
ഗുസ്തിതാരങ്ങൾ നടത്തുന്ന സമരത്തിന്റെ മുൻനിരയിൽ ഉണ്ടായിരുന്ന സാക്ഷി മാലിക് സമരത്തിൽനിന്ന് പിൻമാറി

ന്യൂഡൽഹി: ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെതിരായലൈംഗികാതിക്രമ പരാതിയിൽ ഗുസ്തിതാരങ്ങൾ നടത്തുന്ന സമരത്തിന്റെ മുൻനിരയിൽ ഉണ്ടായിരുന്ന വനിതാ താരം സാക്ഷി മാലിക് സമരത്തിൽനിന്ന് പിൻമാറി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി സമരമുഖത്തുള്ള ഗുസ്തി താരങ്ങൾ ചർച്ച നടത്തി രണ്ടു ദിവസം പിന്നിടുമ്പോഴാണ് സാക്ഷി സമരത്തിൽ നിന്ന് പിൻമാറിയത്. സമരമുഖത്തുനിന്ന് പിൻവാങ്ങിയ സാക്ഷി, റെയിൽവേയിൽ ജോലിയിൽ തിരികെ പ്രവേശിച്ചു. ഇതോടെ സമരക്കാർക്കിടയിൽ ഭിന്നത രൂപപ്പെട്ടു.