Connect with us

NATIONAL

തമിഴ് നാട്ടിനെ വടി പിടിപ്പിച്ച് അരിക്കൊമ്പൻ . ആനയെ കാട്ടിൽ തുറന്ന് വിടരുതെന്ന് കോടതി. മിഷൻ അരിക്കൊമ്പൻ ത്രിശങ്കുവിൽ

Published

on

കമ്പം: ജനങ്ങളെ ഭീതിയിലാക്കിയ കാട്ടാന അരിക്കൊമ്പനെ കൊണ്ട് തമിഴ് നാട് വട്ടം കറങ്ങുന്നു. മയക്കുവെ.ടി വെച്ച് ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങാതിരിക്കാൻ മറഅറൊരു താവളത്തിലേക്ക് മാറ്റാനുള്ള നീക്കമാണ് മദ്രാസ് ഹൈക്കോടതി തടഞ്ഞത്. അരികൊമ്പനെ പിടികൂടി  തിരുനൽവേലിയിലെ കാട്ടിലേക്കെന്ന് കൊണ്ടുപോകുന്നതിനിടെയാണ് കോടതി വിധിയെത്തിയത്.
1988-ൽ നിലവിൽവന്ന കടുവാ സങ്കേതമായ കളക്കാട് മുണ്ടൻതുറൈയിലേക്കാണ് ആനയെ കൊണ്ടുപോകാൻ തീരുമാനിച്ചിരുന്നത്. ഇതിനിടെയാണ് അരിക്കൊമ്പൻ മിഷന് പൂട്ട് വീണത്. എറണാകുളം സ്വദേശി നൽകിയ പൊതു താൽപര്യ ഹരജി പരിഗണിച്ചാണ് സ്റ്റേ ഹ രജിയിൽ നാളെ വിശദമായ വാദം കേൾക്കും അതുവരെ അരിക്കൊമ്പൻ വനം വകുപ്പിന്റെ കസ്റ്റഡിയിൽ വെക്കാനാണ് ഉത്തരവ്.

തിങ്കളാഴ്ച പുലർച്ചെ 12.30-നാണ് പൂശാനംപെട്ടിക്ക് സമീപത്തുവച്ച് അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടിയത്. അവിടെ നിന് തിരുനൽവേലിയിൽ നിന്നും ഏകദേശം 45 കിലോമീറ്റർ യാത്രയുണ്ടായിരുന്നു. ഈ യാത്രക്കിടെയാണ് കോടതി വിധി വന്നത്. അതിനിടെ, മയക്കുവെടിയേറ്റ ആന പൂർണ ആരോഗ്യവാനാണെന്നാണ് തമിഴ്നാട് വനംവകുപ്പ് അധികൃതർ അറിയിച്ചു.

ചിന്നക്കനാലിലെ ജനങ്ങളുടെ പരാതിയെ തുടർന്നാണ് അരികൊമ്പനെ കേരള വനംവകുപ്പിന്റെ നേതൃത്വത്തിലുള്ള ദൗത്യസംഘം മയക്കുവെടിവച്ച് സ്ഥലത്തുനിന്ന് മാറ്റിയത്. കഴിഞ്ഞ ഏപ്രിൽ 29-നാണ് ആനയെ മാറ്റിയത്.

എന്നാൽ പെരിയാർ കടുവ സങ്കേതത്തിലേക്ക് മാറ്റിയ അരിക്കൊമ്പൻ തമിഴ്‌നാട്ടിലെ ജനവാസ മേഖലയിലിറങ്ങി. ഇതോടെയാണ് വീണ്ടും മയക്കുവെടിവച്ചത്. ദിവസങ്ങൾക്കുമുമ്പ് കമ്പം ടൗണിലിറങ്ങിയ അരിക്കൊമ്പൻ നിരവധി വാഹനങ്ങൾ തകർത്തിരുന്നു. ആനയെക്കണ്ട് വാഹനത്തിനിന്ന് ഇറങ്ങിയോടുന്നതിനിടെ വീണ് പരിക്കേറ്റയാൾ പിന്നീട് മരിക്കുകയും ചെയ്തിരുന്നു.

അരിക്കൊമ്പൻ ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കാൻ അരിയും ചക്കയും വാഴക്കുലയും അടക്കമുള്ളവ തമിഴ്നാട് വനംവകുപ്പ് അധികൃതർ കാട്ടിലെത്തിച്ചിരുന്നു. എന്നിട്ടും ആന നാട്ടിലേക്കിറങ്ങുകയായിരുന്നു.
അരിക്കൊമ്പന്റെ നീക്കങ്ങൾ നിരീക്ഷിച്ച വനംവകുപ്പ് അധികൃതർ ആന വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങിയാൽ മയക്കുവെടി വെക്കുമെന്ന് വ്യക്തമാക്കിയിരുന്നു, പിന്നാലെയാണ് മാസങ്ങൾക്കിടെ രണ്ടാം തവണ മയക്കുവെടി വച്ചത്.”



Continue Reading