Connect with us

NATIONAL

ബിപോർജോയ് ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറിനുള്ളിൽ അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് മുന്നറിയിപ്പ്

Published

on

തിരുവനന്തപുരം: അറബിക്കടലിൽ രൂപപ്പെട്ട ബിപോർജോയ് ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറിനുള്ളിൽ അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാവകുപ്പ്. ചുഴലിക്കാറ്റ് വടക്ക് – വടക്ക് കിഴക്ക് ഭാഗത്തേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

നിലവിൽ കൊടുങ്കാറ്റ്, ഗോവയിൽ നിന്ന് 690 കിലോ മീറ്റർ പടിഞ്ഞാറും, മുംബൈയിൽ നിന്ന് 640 കിലോ മീറ്റർ പടിഞ്ഞാറ് – തെക്ക് പടിഞ്ഞാറും ആയിട്ടാണ് സ്ഥിതി ചെയ്യുന്നത്. മണിക്കൂറിൽ 145 കിലോ മീറ്റർ വേഗത്തിലാണ് കൊടുങ്കാറ്റ് നീങ്ങുന്നതെന്നാണ് റിപ്പോർട്ട്. കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തിൽ കർണാടക, ഗോവ, മഹാരാഷ്ട്ര തീരപ്രദേശങ്ങളിൽ ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.

Continue Reading