Connect with us

Crime

തനിക്കെതിരായ കേസ് പിണറായി അടക്കമുള്ളവർ നടത്തിയ ഗൂഢാലോചന, നാളെ ഹാജരാകില്ല

Published

on

കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്തുകേസിൽ തനിക്ക് പങ്കില്ലെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. പരാതിക്കാരനുമായി യാതൊരു ബന്ധവുമില്ലെന്നും ആർക്കും ഒരു വാഗ്ദാനവും നൽകിയിട്ടില്ലെന്നും അദ്ദേഹം എറണാകുളത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു.

ചികിത്സയ്ക്ക് വേണ്ടിയാണ് മോൻസൺ മാവുങ്കലിന്റെ അടുത്തുപോയതെന്നും താൻ മാത്രമല്ല പല പ്രമുഖരും ഇയാളുടെ അടുത്ത് പോയിരുന്നുവെന്നും സുധാകരൻ വ്യക്തമാക്കി. കേസിൽ പ്രതിചേർത്തെന്ന് കാണിച്ചുള്ള നോട്ടീസ് മൂന്ന് ദിവസം മുമ്പാണ് കിട്ടിയത്. നാളെ ക്രൈം ബ്രാഞ്ചിന് മുന്നിൽ ഹാജരാകില്ല. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ നടത്തിയ ഗൂഢാലോചനയാണ് തനിക്കെതിരെയുള്ള ഈ കേസെന്നും സുധാകരൻ ആരോപിച്ചു.

കേസിൽ സുധാകരനെ രണ്ടാം പ്രതിയാക്കി ക്രൈം ബ്രാഞ്ച് കഴിഞ്ഞ ദിവസം എറണാകുളം എ.സി.ജെ.എം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ക്രൈംബ്രാഞ്ചി​ന്റെ കളമശേരി​ ഓഫീസി​ൽ നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ സുധാകരന് നോട്ടീസും നൽകിയിട്ടുണ്ട്.തങ്ങളിൽ നി​ന്ന് മോൻസൺ​ പത്ത് കോടി​യോളം രൂപ പല ഘട്ടങ്ങളിലായി തട്ടി​യെടുത്തെന്ന് കോഴി​ക്കോട് മാവൂർ ചെറുവാടി​ യാക്കൂബ് പുരയി​ൽ, അനൂപ് വി​.അഹമ്മദ്, എം.ടി​.ഷമീർ, സി​ദ്ധി​ഖ് പുരയി​ൽ, ഇ.എ.സലിം, ഷാനി​മോൻ എന്നി​വർ നൽകിയ പരാതിയിലാണ് 2021 സെപ്തംബറി​ൽ ക്രൈംബ്രാഞ്ച് കേസെടുത്തത്. സുധാകരന്റെ സാന്നിദ്ധ്യത്തിൽ താൻ 25 ലക്ഷം രൂപ മോൻസണ് നൽകി​യെന്ന് അനൂപി​ന്റെ മൊഴി​യുണ്ട്. ഈ തുകയി​ൽ പത്ത് ലക്ഷം രൂപ സുധാകരന് കൈമാറുന്നത് കണ്ടെന്നാണ് മോൻസണിന്റെ മുൻ ഡ്രൈവർ അജിത്തും ജീവനക്കാരായ ജെയ്‌സണും ജോഷിയും മൊഴി​ നൽകി​യത്.അതേസമയം, കേസിൽ സുധാകരന് പിന്നാലെ മുൻ ഐ ജി ലക്ഷ്മണനെയും മുൻ ഡി ഐ ജി സുരേന്ദ്രനെയും പ്രതിചേർത്തു. ഇവർക്കെതിരെയും വഞ്ചനാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

Continue Reading