Crime
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ മോന്‍സന്‍ മാവുങ്കല്‍ കുറ്റക്കാരന്‍

കൊച്ചി: പുരാവസ്തുതട്ടിപ്പു കേസിലെ പ്രതി മോന്‍സന്‍ മാവുങ്കല്‍ പോക്‌സോ കേസില്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. വിദ്യാഭ്യാസസഹായം വാഗ്ദാനം ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസിലാണ് മോന്‍സന്‍ കുറ്റക്കാരനാണെന്ന് എറണാകുളം പോക്‌സോ കോടതി കണ്ടെത്തിയത്. പ്രതിയുടെ ശിക്ഷ ഇന്ന് ഉച്ചയ്ക്ക് ശേഷം വിധിക്കും.
2019-ലായിരുന്നു കേസിനാസ്പദമായ സംഭവം. ജീവനക്കാരിയുടെ മകളായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കലൂരിലെ വീട്ടില്‍വെച്ച് മോന്‍സന്‍ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി.പഠനത്തിന് സഹായം നല്‍കാമെന്നും ഇതിന്റെ കൂടെ കോസ്മറ്റോളജി കോഴ്‌സ് കൂടി പഠിപ്പിക്കാമെന്നും പറഞ്ഞാണ് പ്രതി പെണ്‍കുട്ടിയെ കലൂരിലെ വീട്ടിലേക്ക് കൊണ്ടുവന്നത്. തുടര്‍ന്ന് നിരന്തരം പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്.